ഓണക്കുന്ന് : നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കുപിന്നില്‍
ബൈക്കിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിനെ ഗുതുതര പരിക്കുകളോടെ മംഗലാപുരത്തെ
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചീമേനി മാമിയ സ്റ്റുഡിയോ ഉടമയും
കാലിക്കടവ് ചന്തേര സ്വദേശിയുമായ കെ.പ്രസന്നന്‍ (44) ആണ് മരിച്ചത്. വിഷു
ദിനത്തില്‍ ഉച്ചയ്ക്ക് ഒന്നോടെ അന്നൂര്‍ കാറോലിന് സമീപത്തുവച്ചാണ് അപകടം.
ബൈക്കിന്റെ പിന്‍ സീറ്റില്‍ യാത്രചെയ്യുകയായിരുന്ന പ്രസന്നന്‍ ഇടിയുടെ
ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ പരിയാരം
മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വൈകീട്ട് അഞ്ചോടെ
മരണപ്പെടുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് പുഷ്പാംഗതനെ (48)
ഗുരുതര പരിക്കുകളോടെ ആദ്യം പരിയാരത്തേക്കും പിന്നീട് മംഗലാപുരത്തേക്കും
മാറ്റുകയായിരുന്നു. കുണിയനിലെ പരേതനായ കെ.ഇ കുഞ്ഞമ്പു നമ്പ്യാരുടെയും
കെ.തങ്കമണിയമ്മയുടെയും മകനാണ് മരിച്ച പ്രസന്നന്‍. മൃതദേഹം കുണിയന്‍
കിഴക്കേക്കരയിലെ കുടുംബ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിച്ചു. 1986 s.s.l.c.ബാച്ചായിരുന്നു. ഓ൪മ്മ 86 റീത്ത് സമ൪പ്പിച്ചു.
Group Photo
Division A
Division E
Division D
Division C
Division B
Division F
Division G
First Meeting
First Meeting
First Meeting
No comments:
Post a Comment